Thursday, August 20, 2009

ചെറുതെങ്കിലും ആശ്വാസകരം ഈ ഇടപെടല്‍


2009 ആഗസ്റ് 18 ന് മുക്കം ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ റോഡിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 10 മണിക്ക് സ്ഥലത്തെത്തുകയും 700 രൂപ കെട്ടിവെക്കുകയും വേണം. പഞ്ചായത്തിന്റെ അറിയിപ്പാണിത്. കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് എന്റെ ഗ്രാമമായ ചേന്ദമംഗല്ലൂര്‍. മുക്കത്തുനിന്നും ചേന്ദമംഗല്ലൂരിലേക്കുളള 4 കിലോമീറ്റര്‍ വരുന്ന റോഡില്‍ നോര്‍ത്ത് ചേന്ദമംഗല്ലൂരില്‍ റോഡ് ഉയര്‍ത്തലും കലുങ്ക് നിര്‍മ്മാണവും 2 വര്‍ഷം മുമ്പ് നടന്നു. പതിവുപോലെ പിന്നീട് യാതൊരു തിരിഞ്ഞുനോട്ടവും ഉണ്ടായില്ല. പദ്ധതി ചുവപ്പുനാടയില്‍ റോഡ് കുളമായി. വെറും കുളമല്ല ഒന്ന് ഒന്നരകുളങ്ങള്‍. അപകടങ്ങള്‍ തുടര്‍ക്കഥ. ഗര്‍ഭിണികള്‍ ഇറങ്ങിനടക്കുന്നു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്ന റോഡ്. അധികൃതരുമായി സന്നദ്ധസംഘടന (സോളിഡാരിറ്റി പ്രവര്‍ത്തകര്‍) ബന്ധപ്പെട്ടു. റോഡ് സൈഡിലെ മരം മുറിക്കണം. പിന്നീട് അതിനുപിന്നാലെയായി അവര്‍.പലപ്പോഴായി ലേലം മാറ്റിവെച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മരം മുറിച്ചാലല്ലേ റോഡ് പണി നടക്കു. 18 ന് കാലത്ത് സ്ഥലത്തെ പ്രധാനപയ്യന്‍സ് എത്തി. 700 രൂപ കൊടുത്ത് പലരും ലേലത്തില്‍ പങ്കെടുത്തു. പിന്നെ ഒരു ഒത്തുകളിയാണ്. ആ കളിയാണ് സോളിഡാരിറ്റി പൊളിച്ചത്. മരം ലേലക്കാര്‍ പറഞ്ഞു നിങ്ങള്‍ വിളിച്ചെടുക്കുന്നത് എന്തിന്? ഞങ്ങള്‍ ഒത്തുവിളിക്കും അതില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിഹിതം തരാം. 28,000 രൂപ വിലയിട്ട മരങ്ങള്‍ക്ക് ആരും മുന്നോട്ട് വരാതെ പിന്നോട്ടടിച്ചപ്പോള്‍ പിന്നോട്ടടിച്ചതല്ല അതില്‍ ചിലതുണ്ടെന്ന് വേറെക്കാര്യം. സോളിഡാരിറ്റി ധീരമായി മരങ്ങള്‍ ലേലത്തില്‍ വിളിച്ചെടുത്തു. എന്നിട്ട് പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് മരം ആവശ്യമുണ്ടായിട്ട് വിളിച്ചതല്ല, ഈ റോഡ് ഇനിയും മോക്ഷം ലഭിക്കാതെ ഇങ്ങനെ കിടക്കരുത്. ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ വേണ്ടി ഞങ്ങള്‍ ഇടപെടുന്നു. മരം മാഫിയക്കാരുടെ നീക്കം പൊട്ടിപാളീസായി. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സോളിഡാരിറ്റിയെ അനുമോദിച്ചു. മരങ്ങള്‍ക്ക് സര്‍ക്കാരിട്ട വിലയില്‍ കുറച്ചധികം വിളിച്ചെടുത്തത് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തയാക്കാനും സര്‍ക്കാരിന് നഷ്ടമില്ലാതാവാനും കാരണമാവുമെന്ന് പ്രത്യാശിക്കുന്നു. സോളിഡാരിറ്റിക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

2 comments:

  1. കണ്ടു നില്‍ക്കുകയല്ല ഇടപെടുകയാണ് സോളിഡാരിറ്റി അല്ലേ...?
    എന്നിട്ട് വിളിച്ചെടുത്ത മരം എന്തു ചെയ്തു...?

    ReplyDelete
  2. കൊള്ളാം. ഒന്ന് റിപ്പോര്‍ട്ട് രൂപത്തിലാക്കി അയച്ചു തരൂ...
    സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പുതുമ നിറഞ്ഞ കാല് വെപ്പുകളുമായി, സമരമുഖം തുറക്കുന്ന സോളിഡാരിറ്റിക്ക് അഭിവാദ്യങള്‍

    ReplyDelete

ഏതായാലും വന്നു.ഒരു 'ഇഷ്ടിക'യിട്ടിട്ടു പോകൂ...