Thursday, August 20, 2009

ചെറുതെങ്കിലും ആശ്വാസകരം ഈ ഇടപെടല്‍


2009 ആഗസ്റ് 18 ന് മുക്കം ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ റോഡിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 10 മണിക്ക് സ്ഥലത്തെത്തുകയും 700 രൂപ കെട്ടിവെക്കുകയും വേണം. പഞ്ചായത്തിന്റെ അറിയിപ്പാണിത്. കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് എന്റെ ഗ്രാമമായ ചേന്ദമംഗല്ലൂര്‍. മുക്കത്തുനിന്നും ചേന്ദമംഗല്ലൂരിലേക്കുളള 4 കിലോമീറ്റര്‍ വരുന്ന റോഡില്‍ നോര്‍ത്ത് ചേന്ദമംഗല്ലൂരില്‍ റോഡ് ഉയര്‍ത്തലും കലുങ്ക് നിര്‍മ്മാണവും 2 വര്‍ഷം മുമ്പ് നടന്നു. പതിവുപോലെ പിന്നീട് യാതൊരു തിരിഞ്ഞുനോട്ടവും ഉണ്ടായില്ല. പദ്ധതി ചുവപ്പുനാടയില്‍ റോഡ് കുളമായി. വെറും കുളമല്ല ഒന്ന് ഒന്നരകുളങ്ങള്‍. അപകടങ്ങള്‍ തുടര്‍ക്കഥ. ഗര്‍ഭിണികള്‍ ഇറങ്ങിനടക്കുന്നു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്ന റോഡ്. അധികൃതരുമായി സന്നദ്ധസംഘടന (സോളിഡാരിറ്റി പ്രവര്‍ത്തകര്‍) ബന്ധപ്പെട്ടു. റോഡ് സൈഡിലെ മരം മുറിക്കണം. പിന്നീട് അതിനുപിന്നാലെയായി അവര്‍.പലപ്പോഴായി ലേലം മാറ്റിവെച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മരം മുറിച്ചാലല്ലേ റോഡ് പണി നടക്കു. 18 ന് കാലത്ത് സ്ഥലത്തെ പ്രധാനപയ്യന്‍സ് എത്തി. 700 രൂപ കൊടുത്ത് പലരും ലേലത്തില്‍ പങ്കെടുത്തു. പിന്നെ ഒരു ഒത്തുകളിയാണ്. ആ കളിയാണ് സോളിഡാരിറ്റി പൊളിച്ചത്. മരം ലേലക്കാര്‍ പറഞ്ഞു നിങ്ങള്‍ വിളിച്ചെടുക്കുന്നത് എന്തിന്? ഞങ്ങള്‍ ഒത്തുവിളിക്കും അതില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിഹിതം തരാം. 28,000 രൂപ വിലയിട്ട മരങ്ങള്‍ക്ക് ആരും മുന്നോട്ട് വരാതെ പിന്നോട്ടടിച്ചപ്പോള്‍ പിന്നോട്ടടിച്ചതല്ല അതില്‍ ചിലതുണ്ടെന്ന് വേറെക്കാര്യം. സോളിഡാരിറ്റി ധീരമായി മരങ്ങള്‍ ലേലത്തില്‍ വിളിച്ചെടുത്തു. എന്നിട്ട് പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് മരം ആവശ്യമുണ്ടായിട്ട് വിളിച്ചതല്ല, ഈ റോഡ് ഇനിയും മോക്ഷം ലഭിക്കാതെ ഇങ്ങനെ കിടക്കരുത്. ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ വേണ്ടി ഞങ്ങള്‍ ഇടപെടുന്നു. മരം മാഫിയക്കാരുടെ നീക്കം പൊട്ടിപാളീസായി. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സോളിഡാരിറ്റിയെ അനുമോദിച്ചു. മരങ്ങള്‍ക്ക് സര്‍ക്കാരിട്ട വിലയില്‍ കുറച്ചധികം വിളിച്ചെടുത്തത് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തയാക്കാനും സര്‍ക്കാരിന് നഷ്ടമില്ലാതാവാനും കാരണമാവുമെന്ന് പ്രത്യാശിക്കുന്നു. സോളിഡാരിറ്റിക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

Monday, July 27, 2009

കൊങ്ങം ബെളളം

തലക്കെട്ടു കണ്ട് ഞെട്ടണ്ട, കൊങ്ങം ബെളളം എന്നാല്‍ വെളളപ്പൊക്കം എന്നത്രെ. ഞങ്ങളുടെ നാട്ടിലെ നാടന്‍ ഭാഷാശൈലിയാണ് കൊങ്ങംബെളളം എന്ന്. ഇത് എങ്ങിനെ വന്നു എപ്പോള്‍ വന്നു എന്നൊക്കെയറിയാന്‍ ഭാഷാ പണ്ഠിതരെ സമീപിക്കുമല്ലോ. മഴക്കാലങ്ങളില്‍ തുടര്‍ച്ചയായി മൂന്നാലു ദിവസം മഴപെയ്താല്‍ ചേന്ദമംഗല്ലൂരെന്ന കൊച്ചു ഗ്രാമം വെളളത്തിനടിയിലാവും. ചേന്ദമംഗല്ലൂര്‍ അങ്ങാടിക്കടുത്തുളള പുല്‍പറന്പ് എന്ന പ്രദേശം ഇരുവഴിഞ്ഞിപ്പുഴയുടെ വിതാനത്തിന് താഴെയാണ് സ്ഥിതിചെയ്യുന്നത്. ഇടക്കിടെ വെളളം കയറുന്ന ഈ പ്രദേശത്ത് യാത്രാദുരിതം കീറാമുട്ടിയായതിനാല്‍ ഏറെനാളത്തെ മുറവിളിക്കുശേഷം ഇത്തവണ റോഡ് അല്‍പം ഉയര്‍ത്തി. പക്ഷേ, കൊങ്ങംബെളളം റോഡിനേക്കാളും ഉയര്‍ന്നു. അതങ്ങനെയാണ് ഇതിനുമുന്പും റോഡ് ഉയര്‍ത്തിയപ്പോഴും വെളളം അതിനനുസരിച്ച് ഉയരാറുണ്ട്. യാത്രാക്ളേശവും അല്ലറചില്ലറ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും നാട്ടുകാര്‍ ആരും കൊങ്ങംബെളളത്തെ ശപിക്കാറില്ല.
കൂടുതല്‍ കൊങ്ങംബെളള വിശേഷങ്ങളുമായി വീണ്ടും കാണാം.... കാണണം.

Monday, June 22, 2009

വെറുതെ അഥവാ ചുമ്മാ

ഒരുപാട്‌ ഇഷ്ടങ്ങള്‍ ഉണ്ട് . എല്ലാം തുറന്നു എഴുതണം എന്നും ഉണ്ടായിരുന്നു.. ബട്ട്‌ , അഥവാ പക്ഷെ , മാധവി കുട്ടി ക്ക് കിട്ടിയ സ്നേഹം പോലെ എന്നെയേം മലയാളികള്‍ .. വേണ്ട , ന്താന്‍ ആയിട്ടു ഒരു മികച്ച എന്റെ കഥ നിങ്ങള്‍ വായികേണ്ട...
എന്നാലും ചിലത് എഴുതാതിരിക്കാന്‍ പറ്റുന്നില്ല... എന്താണെന്നല്ലേ.. കാത്തിരിക്കുക... ക്ഷമയോടെ....ഒരല്പം ഇഷ്ടത്തോടെയും...

Wednesday, December 31, 2008

ഞാന്‍ മാഹിര്‍

ഞാന്‍ മാഹിര്‍, ഒരു ചേന്ദമംഗല്ലുര് കാരന്‍. തെളിയിച്ചു പറഞ്ഞാല്‍ ഒരു പഞ്ചാബി. ചേന്ദമംഗല്ലൂരിലെ ഒരു കൊച്ചു പ്രദേശമാണ് മിനി പഞ്ചാബ്. അങ്ങനെ ഞാനും പഞ്ചാബിയായി